< Back
Kerala

Kerala
കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് പി.പി ജഅ്ഫർ കോയ തങ്ങൾ നിര്യാതനായി
|12 April 2024 11:25 PM IST
വിവിധയിടങ്ങളിൽ ഖത്തീബും ഖാദിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
തൊടുപുഴ: കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ലാ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തൻപുരയിൽ പി.പി ജഅ്ഫർ കോയ തങ്ങൾ (63) നിര്യാതനായി. വിവിധയിടങ്ങളിൽ ഖത്തീബും ഖാദിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകളെ തുടര്ന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. ശനിയാഴ്ച രാവിലെ 11 ന് കുമ്മംകല്ലിലെ വീട്ടിൽ ജനാസ നമസ്കാരം നടക്കും. തുടർന്ന് 12ന് മൂവാറ്റുപുഴ പുന്നമറ്റം ജുമാമസ്ജിദിൽ ഖബറടക്കും.