< Back
Kerala

Kerala
കേരള മുസ്‌ലിം ജമാഅത്ത് നേതാവ് എൻ. അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി അന്തരിച്ചു
|30 July 2022 5:36 PM IST
കെ.എം ബഷീറിന് നീതി തേടി കണ്ണൂരിൽ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.
കണ്ണൂർ: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രഭാഷകനുമായ എൻ. അബ്ദുല്ലത്തീഫ് സഅദി(56) വിടവാങ്ങി. കെ.എം ബഷീറിന് നീതി തേടി കണ്ണൂരിൽ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നാളെ രാവിലെ എട്ട് മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
1966 ൽ പഴശ്ശിയിൽ അബൂബക്കർ മുസ്‌ലിയാരുടെയും സാറയുടെയും മകനായാണ് ജനനം. ഭാര്യ: നസീമ, മക്കൾ: ഹഫ്‌സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീൻ, സഫിയ, മുഹമ്മദ് സിനാൻ മരുമക്കൾ: അഡ്വ.സാബിർ അഹ്‌സനി, ഉസ്മാൻ അസ്ഹരി, ഉസ്മാൻ സഖാഫി സഹോദരിമാർ: ഖദീജ ആറളം, ഹഫീള കാവുംപടി.