< Back
Kerala
ആലപ്പുഴയിൽ എസ്.ഡി.പിഐ, പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ്
Kerala

ആലപ്പുഴയിൽ എസ്.ഡി.പിഐ, പി.എഫ്.ഐ നേതാക്കളുടെ വീടുകളിൽ റെയ്ഡ്

Web Desk
|
27 Sept 2022 8:46 PM IST

ഇവരിൽ രണ്ടു പേർ ഹര്‍ത്താൽ ആക്രമണക്കേസില്‍ അറസ്റ്റിലായിരുന്നു.

ആലപ്പുഴ: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനെന്ന പേരിൽ ആലപ്പുഴയിൽ മൂന്നിടങ്ങളിൽ പൊലീസ് റെയ്ഡ്. പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടന്നത്.

എസ്.ഡി.പി.ഐ പുറക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബ്, പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് എന്നിവരുടെ വീടുകളിലാണ് പൊലീസ് പരിശോധന നടത്തിയത്.

വീട്ടിൽ നിന്ന് ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. ഹര്‍ത്താൽ ആക്രമണക്കേസില്‍ സുനീറും നജീബും അറസ്റ്റിലായിരുന്നു.


Similar Posts