< Back
Kerala
സംസ്ഥാനത്ത് ഇന്നും മഴ തുടരും: ആറ് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും: ആറ് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത

Web Desk
|
9 Sept 2022 6:47 AM IST

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.

Related Tags :
Similar Posts