< Back
Kerala

Kerala
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴക്ക് സാധ്യത
|21 May 2022 4:02 PM IST
റായൽസീമക്ക് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി കനത്ത മഴക്ക് സാധ്യത. റായൽസീമക്ക് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇന്ന് 10 ജില്ലകളിലും നാളെ 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.