< Back
Kerala

Kerala
സംസ്ഥാനത്ത് ഇന്നും മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്
|1 Nov 2021 6:53 AM IST
മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. നവംബർ നാല് വരെ സംസ്ഥാനത്ത് മഴ തുടരും. മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ ഇവിടങ്ങളിൽ യെലോ അലേർട്ടാണെങ്കിലും ഓറഞ്ച് അലേർട്ടിൻ്റെ ജാഗ്രത വേണമെന്ന് സർക്കാർ നിർദേശം.