< Back
Kerala

ration shop new timing
Kerala
റേഷൻ കടകൾ രാവിലെ എട്ട് മുതൽ 12 വരെ; പ്രവർത്തനസമയം പുനഃക്രമീകരിച്ചു
|28 Feb 2023 5:25 PM IST
ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. മാർച്ച് ഒന്ന് മുതൽ റേഷൻ കടകൾ രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയും പ്രവർത്തിക്കും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടാനും സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ മാസം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ രാവിലെയും ഏഴ് ജില്ലകളിൽ വൈകീട്ടുമാണ് റേഷൻ വിതരണം ചെയ്തിരുന്നത്. ഇത് മൂലം മാസാവസാനം റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേർക്ക് റേഷൻ ലഭിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് നാല് വരെ നീട്ടിയത്.