< Back
Kerala
സൗജന്യ വാക്സിനേഷന് കേരളം സജ്ജമെന്ന് ധനമന്ത്രി
Kerala

സൗജന്യ വാക്സിനേഷന് കേരളം സജ്ജമെന്ന് ധനമന്ത്രി

Web Desk
|
4 Jun 2021 9:48 AM IST

18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്

സർക്കാരിന്‍റെ ചെലവിലാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. വാക്സിന്‍ ഗവേഷണം ആരംഭിക്കും.

വാക്സിൻ ഉത്പാദത്തിന് സ്വന്തം നിലക്ക് ശ്രമം നടക്കുന്നുണ്ട്. സമ്പൂര്‍ണ്ണ വാക്സിനേഷന് കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം തടസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കും. സെപ്തംബറോടെ ടെണ്ടര്‍ വിളിക്കും. പീഡിയാട്രിക് ഐ.സി.യുകൾ വർദ്ധിപ്പിക്കും. 20000 കോടിയുടെ കോവിഡ് രണ്ടാം തരംഗ പാക്കേജ് പ്രഖ്യാപിക്കും. മൂന്നാം തരംഗം നേരിടാൻ ആരോഗ്യ മേഖലയെ സജ്ജമാക്കും. രണ്ടാം തരംഗത്തിന്‍റെ വേഗതയും മൂന്നാം തരംഗത്തിന്‍റെ സാധ്യതയും ചൂണ്ടിക്കാണിക്കുന്നത് യുദ്ധം അവസാനിച്ചിട്ടില്ലെന്നതാണെന്നും ധനമന്ത്രി പറഞ്ഞു.



Similar Posts