< Back
Kerala

Kerala
ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശത്തിൽ തെറ്റില്ല- മുഹമ്മദ് റിയാസ്
|16 Dec 2021 12:12 PM IST
പി.ഡബ്ല്യുഡി മാനുവൽ പ്രകാരം ഉദ്യോഗസ്ഥർ നിലവിൽ പ്രവൃത്തിക്കുന്നില്ലെന്ന് സമ്മതിച്ച് മന്ത്രി
പി.ഡബ്ല്യുഡി മാനുവൽ പ്രകാരം ഉദ്യോഗസ്ഥർ നിലവിൽ പ്രവൃത്തിക്കുന്നില്ലെന്ന് സമ്മതിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഹൈക്കോടതി ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ പരാമർശത്തിൽ തെറ്റില്ല. ഉദ്യോഗസ്ഥരുടെ പ്രവർത്തനം പരിശോധിക്കുന്നതിനായി വീഡിയോ ഫോട്ടോകൾ തെളിവായി നൽകാൻ സോഫ്റ്റ് വെയർ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശനം ഉന്നയിച്ചത്. റോഡുകൾ തകർന്ന് തരിപ്പണമാകുന്നതുവരെ ഉദ്യോഗസ്ഥർ എന്തെടുക്കുകയായിരുന്നു എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്. റോഡ് തകരുന്നതിന് മഴയെ പഴിക്കാനാവില്ലെന്നും കോടതി പറഞ്ഞു. റോഡ് പണിക്കായി അനുവദിക്കുന്ന രൂപയിൽ എത്രപങ്ക് റോഡിലെത്തുന്നുണ്ടെന്ന് ആദ്യം കണ്ടെത്തണമെന്നും കോടതി വിമർശിച്ചിരുന്നു.