< Back
Kerala

കലോത്സവത്തില്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തില്‍ നിന്ന്
Kerala
സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര്‍ മുന്നില്‍
|6 Jan 2024 7:04 AM IST
410 പോയിന്‍റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്
കൊല്ലം: കലോത്സവത്തിൽ സ്വർണക്കപ്പിനായി ജില്ലകൾ തമ്മിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. 115 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോൾ 425 പോയിന്‍റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 410 പോയിന്‍റുമായി പാലക്കാടും കോഴിക്കോടും രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ കൊല്ലം തൊട്ടുപിന്നാലെയുണ്ട്. ഇന്ന് 59 ഇനങ്ങളിലാണ് മത്സരം നടക്കുക. മിമിക്രി, മോണോആക്ട്, മൂകാഭിനയം, കഥാപ്രസംഗം ഉൾപ്പെടെയുള്ളവ ഇന്നത്തെ മത്സര ഇനങ്ങളാണ്.