< Back
Kerala
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണം; രാജ്യത്ത് പുറത്തുള്ളവർ മികവ് അറിയണമെന്ന് മുഖ്യമന്ത്രി
Kerala

'കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കണം'; രാജ്യത്ത് പുറത്തുള്ളവർ മികവ് അറിയണമെന്ന് മുഖ്യമന്ത്രി

Web Desk
|
18 Feb 2024 11:23 AM IST

വിദ്യാർഥികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് പരാമർശം.

കോഴിക്കോട്: പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസമേഖലയിലും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റണം. രാജ്യത്തിന് പുറത്തുള്ളവർ കേരളത്തിന്റെ മികവ് അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാർഥികളുമായുള്ള മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ അടക്കമുള്ളവരും പരിപാടിയുടെ ഭാഗമായി. നവകേരള സദസ്സുകളുടെ തുടര്‍ച്ചയായി സംസ്ഥാനത്തെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി മുഖ്യമന്ത്രി നടത്തുന്ന മുഖാമുഖം പരിപാടികളിലെ ആദ്യ സദസ്സായാണ് പരിപാടി സംഘടിപ്പിച്ചത്. സാങ്കേതിക സർവകലാശാല, മെഡിക്കൽ കോളജ്, വെറ്റിനറി കാർഷിക- ഫിഷറീസ്- സർവകലാശാലകൾ, കേരള കലാമണ്ഡലം എന്നിവ ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാര്‍ഥികൾ പരിപാടിയുടെ ഭാഗമായി.

Similar Posts