< Back
Kerala
മികച്ച ഫോട്ടോഗ്രാഫർക്കുള്ള കേരള സ്പോർട്സ് കൗൺസിലിന്‍റെ  അവാർഡ് ബൈജു കൊടുവള്ളിക്ക്
Kerala

മികച്ച ഫോട്ടോഗ്രാഫർക്കുള്ള കേരള സ്പോർട്സ് കൗൺസിലിന്‍റെ അവാർഡ് ബൈജു കൊടുവള്ളിക്ക്

Web Desk
|
20 Feb 2026 7:32 PM IST

'മാധ്യമം' കൊച്ചി യൂനിറ്റ് സീനിയർ ഫോട്ടോഗ്രാഫറാണ്

തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിലിന്‍റെ 2023-24ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് 'മാധ്യമം' കൊച്ചി യൂനിറ്റ് സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

കൗൺസിലിന്‍റെ 2022 മുതൽ 25 വരെയുള്ള ജി.വി. രാജ അവാർഡ് ഉൾപ്പെടെയാണ് പ്രസിഡന്‍റ് യു. ഷറഫലി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. മുൻ കായികതാരവും പരിശീലകനും മാധ്യമ പ്രവർത്തകനുമായ ഡോ. മുഹമ്മദ് അഷ്റഫിന് 2022-23ലെ ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും 2023-24ലെ മികച്ച സ്പോർട്സ് പുസ്തകത്തിനുള്ള അവാർഡും ലഭിച്ചു.

2022-23ലെ ജി.വി. രാജ പുരസ്കാരത്തിന് അബ്ദുല്ല അബൂബക്കറും വി.കെ വിസ്മയയും 2023-24 ലെ പുരസ്കാരത്തിന് മുഹമ്മദ് അജ്മൽ, ആൻസി സോജൻ, 2024-25ലെ ജി.വി രാജ പുരസ്കാരത്തിന് മുഹമ്മദ് അഫ്സൽ, പി.കെ ഐശ്വര്യ എന്നിവരും അർഹരായി. 2023-24ലെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിന് പി.എസ് അബ്ദുൽ റസാഖ്, 2024-25ൽ സുഭാഷ് ജോർജ് എന്നിവരും അർഹരായി. സ്പോർട്സ് കമന്‍റേറ്റർ ഷൈജു ദാമോദരൻ ജൂറി പ്രത്യേക പുരസ്കാരത്തിനും അർഹനായി.

Similar Posts