< Back
Kerala
ആദ്യദിനം എട്ട് സ്വർണം; സംസ്ഥാന കായികമേളയിൽ പാലക്കാടൻ കുതിപ്പ്‌
Kerala

ആദ്യദിനം എട്ട് സ്വർണം; സംസ്ഥാന കായികമേളയിൽ പാലക്കാടൻ കുതിപ്പ്‌

Web Desk
|
3 Dec 2022 10:15 PM IST

ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ കാസർകോടിന്റെ അനുപ്രിയ വി.എസ് ദേശീയ റെക്കോർഡ് മറികടന്നു

തിരുവനന്തപുരം: ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റ് സ്റ്റേഡിയത്തിലുമായി നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ ആദ്യ ദിനത്തിൽ പാലക്കാടിന്റെ കുതിപ്പ്. ട്രാക്കിൽ മാത്രം പാലക്കാട് ജില്ല നേടിയത് 8 സ്വർണം.മൂന്ന് റെക്കോർഡുകളും ആദ്യദിനം പിറന്നു. ആദ്യദിനം ട്രാക്കിനങ്ങളുടെ സമ്പൂർണ ആധിപത്യം സ്വന്തമാക്കിയ്തും മുൻ ചാമ്പ്യൻമാരാണ്. എട്ടു സ്വർണവും അഞ്ചു വെള്ളിയും 3 വെങ്കലവും ഉൾപ്പെടെ 58 പോയിന്റ് നേടി പാലക്കാട് ജില്ല ബഹുദൂരം മുന്നിലാണ്.

അഞ്ച് സ്വർണവുമായി എറണാകുളമാണ് രണ്ടാമത്. ജൂനിയർ വിഭാഗം ഷോട്ട്പുട്ടിൽ കാസർകോടിന്റെ അനുപ്രിയ വി.എസ് ദേശീയ റെക്കോർഡ് മറികടന്നു. സീനിയർ വിഭാഗം ഡിസ്‌കസ് ത്രോയിൽ കാസർകോട് ചീമേനി സ്‌കൂളിലെ അഖില, പോൾവാട്ടിൾ എറണാകുളം മാർബേസിൽ താരം ശിവ ദേവ് രാജീവ് എന്നിവരും മീറ്റ് റെക്കോർഡോടെ സ്വർണം നേടി.

23 ഫൈനൽ മത്സരങ്ങളാണ് ഇന്നുണ്ടായത്. 100 മീറ്റർ ഫൈനലുൾപ്പടെ ഗ്ലാമർ പോരാട്ടങ്ങൾ നാളെയാണ്.

Similar Posts