< Back
Kerala

Kerala
എറണാകുളം വിദ്യാഭ്യാസ ജില്ലയില്‍ നാളെ അവധി
|10 Nov 2024 10:38 PM IST
സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനം കണക്കിലെടുത്താണു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്
കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയോടനുബന്ധിച്ച് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കായികമേളയുടെ സമാപനം കണക്കിലെടുത്താണു വിദ്യാലയങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചത്.
വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങൾക്കുമാണ് അവധിയുള്ളത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയാണ് ഇതു ബാധകം.