< Back
Kerala

Kerala
കാണാൻ ആളില്ല; കേരള സ്റ്റോറി2 പ്രദർശനം റദ്ദാക്കി
|28 Feb 2026 12:14 PM IST
സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി
കൊച്ചി: കാണികളില്ലാത്തതിനെ തുടർന്ന് കേരള സ്റ്റോറി2വിന്റെ പ്രദർശനം റദ്ദാക്കി. എറണാകുളം ഷേണായിസ്, കൊച്ചി ഫോറം മാൾ, കണ്ണൂരിലെ രണ്ട് തിയേറ്ററുകളിലെയും പ്രദർശനമാണ് ഒഴിവാക്കിയത്. ഏഴ് പേര് മാത്രമാണ് സിനിമ ബുക്ക് ചെയ്തത്.
അതേസമയം, സിനിമക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. കണ്ണൂർ ലിബർട്ടി തിയേറ്ററിലും എറണാകുളം ഷേണായിസ് തിയേറ്ററിലും പ്രദർശനം തടഞ്ഞു.