< Back
Kerala
കേരള സ്റ്റോറി പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ   രൂക്ഷ വിമർശനവുമായി ലത്തീൻ സഭ
Kerala

കേരള സ്റ്റോറി പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ

Web Desk
|
17 April 2024 2:38 PM IST

ചരിത്രമറിയാത്ത സഭാസാരഥികൾക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്ന് ലത്തീൻ സഭ

തിരുവനന്തപുരം: കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെതിരെ വിമർശനവുമായി സഭ രംഗത്തുവന്നത്.

ഇടുക്കി രൂപതാ അധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും, കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവർ സഭാസാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രം പറയുന്നു.

മാലാഖമാർ കയറാൻ മടിക്കുന്ന ഇടത്ത് സാത്താൻ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നത് കാലമാണ്. പ്രണയത്തെ കെണിയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനെന്നും മുഖപത്രം ചോദിക്കുന്നു.

ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവർ, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്‌ലിം വിരോധികളാക്കാനുള്ള സംഘപരിവാർ അജൻഡ നടപ്പിലാക്കുകയാണ്.

തെരഞ്ഞെടുപ്പ് കാലത്ത് പരിവാർ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവർത്തിക്കരുതെന്നും മുഖപത്രം പറയുന്നു.

Similar Posts