< Back
Kerala
തെരുവുനായ ആക്രമണം: സുപ്രിം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സിരിജഗൻ കമ്മീഷൻ
Kerala

തെരുവുനായ ആക്രമണം: സുപ്രിം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സിരിജഗൻ കമ്മീഷൻ

Web Desk
|
16 Sept 2022 6:56 AM IST

ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കാനാണ് ജസ്റ്റീസ് സിരിജഗൻ കമ്മീഷന് രൂപം നൽകിയത്

കൊച്ചി: തെരുവുനായ വിഷയത്തിൽ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സുപ്രിം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സിരിജഗൻ കമ്മിഷൻ. തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി രൂപീകരിച്ച കമ്മീഷനാണ് ജസ്റ്റീസ് സിരിജഗൻ കമ്മീഷൻ. സിറ്റീങ്ങിനുളള ചെവല് സർക്കാരിൽ നിന്നും ലഭിക്കാതെ വന്നതോടെ കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ച് മാത്രമാണ് നിലവിൽ പ്രവർത്തനം നടക്കുന്നത്.

കമ്മീഷനിൽ ജസ്. സിരിജഗനെ കൂടാതെ സംസ്ഥാന ആരോഗ്യ സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് അംഗങ്ങൾ. ലക്ഷത്തിന് മുകളിൽ തെരുവ് നായ ആക്രമണ കേസുകൾ ഓരോ വർഷവും ഉണ്ടെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോഴും, കമ്മീഷന് മുന്നിലെത്തിയത് അയ്യായിരത്തിൽ താഴെ അപേക്ഷ മാത്രമാണെന്നാണ് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ അറിയിക്കുന്നത്.

ആദ്യ സമയങ്ങളിൽ ഓരോ ജില്ലകളിലും സിറ്റിംഗ് നടത്തിയിരുന്നു. എന്നാൽ സർക്കാർ ചെലവ് നൽകാതെ വന്നതോടെ കൊച്ചിയിലെ ഓഫീസ് കേന്ദ്രീകരിച്ച് മാത്രമായി പ്രവർത്തനം. എബിസി പ്രോഗ്രാം നടത്തുന്നതിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts