< Back
Kerala
നായയുടെ കടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് ചികിത്സ തേടിയത് 28 പേർ
Kerala

നായയുടെ കടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് ചികിത്സ തേടിയത് 28 പേർ

Web Desk
|
13 Sept 2022 4:43 PM IST

ജില്ലയിൽ മൂന്നിടങ്ങളിലായി ഇന്ന് അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് നായയുടെ കടിയേറ്റ് ചികിത്സ തേടിയത് 28 പേർ. ഇവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയതായി ഡി എം ഒ അറിയിച്ചു .

ജില്ലയിൽ മൂന്നിടങ്ങളിലായി ഇന്ന് അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. താലൂക്ക് ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ ചികിത്സ തേടിയവരുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് നിഗമനം.

അതേസമയം കോഴിക്കോട് ഇന്ന് 11 പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്.

Related Tags :
Similar Posts