< Back
Kerala

Kerala
നവീൻ ബാബുവിന് വിട നൽകാൻ നാട്; അന്തിമോപചാരം അർപ്പിച്ച് മന്ത്രിമാരായ വീണാ ജോർജും, കെ. രാജനും
|17 Oct 2024 11:26 AM IST
വികാരഭരിതരായി സഹപ്രവർത്തകർ
പത്തനംതിട്ട: അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിച്ച് മന്ത്രിമാരായ വീണാ ജോർജും, കെ. രാജനും. രാവിലെ 10 മണിയോടുകൂടിയായിരുന്നു പൊതുദർശനം ആരംഭിച്ചത്. വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാൻ കലക്ട്രറ്റ് കോംബൗണ്ടിൽ എത്തിച്ചേർന്നത്. വികാരഭരിതമായാണ് സഹപ്രവർത്തകർ അന്തിമോപചാരമർപ്പിച്ചത്.
വീട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഉച്ചയ്ക്ക് ശേഷമായിരിക്കും സംസ്കരിക്കുക. മന്ത്രിമാരെ കൂടാതെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻ മന്ത്രി മാത്യു ടി. തോമസ്, എംഎൽ പ്രമോദ് നാരായൺ, ദിവ്യ എസ്. അയ്യർ ഐഎഎസ് തുടങ്ങി നിരവധി പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്.