< Back
Kerala
എസ്‌ഐആറിനെതിരെ നിയമനടപടിക്ക് സംസ്ഥാന സർക്കാർ; കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷം
Kerala

എസ്‌ഐആറിനെതിരെ നിയമനടപടിക്ക് സംസ്ഥാന സർക്കാർ; കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷം

Web Desk
|
6 Nov 2025 8:16 AM IST

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്‌ഐആർ നടപ്പിലാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ നിയമനടപടിക്ക് സംസ്ഥാന സർക്കാർ. സുപ്രിംകോടതിയെ സമീപിക്കുന്നതിനു മുന്നോടിയായി നിയമപദേശം തേടാൻ തീരുമാനം. സർവകക്ഷി യോഗത്തെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. സർക്കാർ കോടതിയെ സമീപിച്ചാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവും നിലപാടറിയിച്ചു.

ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയപാർട്ടികളും എസ്‌ഐആറിനെതിരെ രംഗത്ത് വന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എസ്‌ഐആർ നടപ്പിലാക്കേണ്ട സാഹചര്യം ഇല്ലെന്നാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ ഉന്നയിക്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയപാർട്ടികളുടെ യോഗത്തിലെ പ്രധാന ആവശ്യവും ഇതായിരുന്നു.ഇക്കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയും ചെയ്തിരുന്നു.

എസ്‌ഐആർ നടപ്പിലാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കിയ വോട്ടർപട്ടിക നിലവിലുണ്ടെന്നും, 2002 ലെ പട്ടിക അടിസ്ഥാനമാക്കി തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി ഇന്നലെ നടന്ന സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.


Similar Posts