< Back
Kerala
സംസ്ഥാനത്ത് 5691 പേർക്ക് കോവിഡ്; 10,896 പേർക്ക് രോഗമുക്തി
Kerala

സംസ്ഥാനത്ത് 5691 പേർക്ക് കോവിഡ്; 10,896 പേർക്ക് രോഗമുക്തി

Web Desk
|
22 Feb 2022 6:01 PM IST

നിലവിൽ 53,597 കോവിഡ് കേസുകളിൽ, 6.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

സംസ്ഥാനത്ത് ഇന്ന് 5691 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂർ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂർ 206, കാസർഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,42,228 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3237 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ 53,597 കോവിഡ് കേസുകളിൽ, 6.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 39 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,403 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 19 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5211 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,896 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2578, കൊല്ലം 501, പത്തനംതിട്ട 387, ആലപ്പുഴ 545, കോട്ടയം 710, ഇടുക്കി 619, എറണാകുളം 2048, തൃശൂർ 595, പാലക്കാട് 376, മലപ്പുറം 636, കോഴിക്കോട് 996, വയനാട് 204, കണ്ണൂർ 514, കാസർഗോഡ് 187 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 53,597 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,59,953 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.


Related Tags :
Similar Posts