< Back
Kerala

Kerala
മഴ മുന്നറിയിപ്പ്; കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
|3 Oct 2023 11:02 PM IST
പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കി
തിരുവനന്തപുരം: കേരള സർവകലാശാല നാളെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം, തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ നാല് ) ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.