< Back
Kerala
കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
Kerala

കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

Web Desk
|
7 July 2025 10:54 AM IST

ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്നും വി സിക്ക് നിർദേശം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ നാടകീയ രംഗങ്ങൾക്ക് പിന്നാലെ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ.ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കേരള സർവകലാശാല താൽക്കാലിക വി സി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടൻ തന്നെ റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, വൈസ് ചാൻസിലർ വിശദീകരണം തേടിയതിന് പിന്നാലെ രജിസ്ട്രാറുടെ ചുമതല ഉണ്ടായിരുന്ന ജോയിന്‍റ് രജിസ്ട്രാർ പി.ഹരികുമാർ അവധിയിൽ പ്രവേശിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകാൻ രണ്ടാഴ്ച സാവകാശവും ചോദിച്ചു. കെ.എസ് അനിൽകുമാർ ചുമതല ഏറ്റെടുത്തതിൽ ജോയിൻ രജിസ്ട്രാറോട് വി സി റിപ്പോർട്ട് തേടിയിരുന്നു.

അതേസമയം, ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ഇരയാകുന്നത് വിദ്യാർഥികളാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ഭാവിയെ കരുതി തമ്മിലുള്ള അടി നിർത്തണം. എന്തുകൊണ്ട് ഗവർണർക്കെതിരായി നിയമനടപടി സ്വീകരിക്കുന്നില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല പറഞ്ഞു.


Similar Posts