< Back
Kerala
വിസിയുടെ വിലക്ക് ലംഘിച്ചു; കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വകലശാല ആസ്ഥാനത്തെത്തി
Kerala

വിസിയുടെ വിലക്ക് ലംഘിച്ചു; കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വകലശാല ആസ്ഥാനത്തെത്തി

Web Desk
|
10 July 2025 12:53 PM IST

രജിസ്ട്രാറെ ഓഫീസ് മുറിയില്‍ കയറ്റരുതെന്ന വിസിയുടെ നിര്‍ദേശം പാലിച്ചില്ല

തിരുവനന്തപുരം: വൈസ് ചാന്‍സിലറുടെ വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലശാല ആസ്ഥാനത്തെത്തി. രജിസ്ട്രാറെ ഓഫീസ് മുറിയില്‍ കയറ്റരുതെന്ന വിസിയുടെ തിട്ടൂരം സര്‍വ്വകലാശാലയിലെ സുരക്ഷാ ജീവനക്കാരും തള്ളി. ര്‍വ്വകലാശാലക്ക് അകത്തും പുറത്തും പ്രതിഷേധിച്ചു.

കേരള സര്‍വ്വകലാശാല പരിസരം ഇന്നും അസാധാരണ സംഭവങ്ങളാണ് അരങ്ങേറിയത്. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സസ്‌പെന്‍ഷനില്‍ തന്നെയാണെന്നും സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്നും കഴിഞ്ഞ ദിവസം വിസി നിര്‍ദ്ദേശിച്ചിരുന്നു. വിസിയുടെ വിലക്ക് വകവയ്ക്കാതെ രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ രാവിലെ സര്‍വകാലാശാല ആസ്ഥാനത്തെത്തി.

നിര്‍ദ്ദേശമുണ്ടായിട്ടും സുരക്ഷാ ജീവനക്കാര്‍ രജിസ്ട്രാറെ തടഞ്ഞില്ല. പകരം ചുമതല ഏല്‍പ്പിച്ച മിനി കാപ്പന്‍ പ്ലാനിംഗ് വിഭാഗം ഡയറക്ടര്‍ കസേരയില്‍ തുടര്‍ന്നു. ചുരുക്കത്തില്‍ വി സിയുടെ രണ്ട് ഉത്തരവുകളും പാലിക്കപ്പെട്ടില്ല. സര്‍വ്വകലാശാലയിലെത്തിയ കെഎസ് അനില്‍കുമാര്‍ നിയമപരമായി മാത്രം കാര്യങ്ങള്‍ നടത്തുമെന്ന് വ്യക്തമാക്കി.

മിനി കാപ്പന് രജിസ്ട്രാരുടെ ചുമതല കഴിഞ്ഞ ഏഴാം തീയതി നല്‍കിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല.. ഇന്ന് രാവിലെ ആ ഉത്തരവും സര്‍വ്വകലാശാല പുറത്തിറക്കി. കൂടാതെ ജോയിന്റ് രജിസ്ട്രാര്‍ പി.ഹരികുമാറിനു പകരം ഹേമ ആനന്ദനും ചുമതല നല്‍കി ഉത്തരവിറക്കി. അതിനിടെ സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിലേക്ക് എഐഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഇരമ്പി എത്തി.

സര്‍വ്വകലാശാല ഗേറ്റ് മുന്നില്‍ ഡിവൈഎഫ്‌ഐ,എഐവൈഎഫ് പ്രതിഷേധവും നടന്നു. വിദേശയാത്ര കഴിഞ്ഞ് വിസി നാട്ടിലെത്തിയെങ്കിലും സര്‍വ്വകലാശാലയിലേക്ക് വന്നില്ല. തുടര്‍ പ്രതിഷേധം ഉറപ്പെന്ന മുന്നറിയിപ്പിലാണ് ഇടത് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍.

Similar Posts