< Back
Kerala
വിസിയെ മറികടന്ന് സിൻഡിക്കേറ്റ്; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി
Kerala

വിസിയെ മറികടന്ന് സിൻഡിക്കേറ്റ്; കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി

Web Desk
|
6 July 2025 1:26 PM IST

സിസാതോമസിന്റെ എതിർപ്പിനെ മറികടന്നാണ് സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി.രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷനാണ് റദ്ദാക്കിയത്.കേരള സർവകലാശാലയിലെ അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

താത്കാലിക വിസി സിസാതോമസിന്റെ എതിർപ്പിനെ മറികടന്നാണ് സിൻഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിൻഡിക്കേറ്റ് തള്ളുകയും ചെയ്തു.

സസ്പെന്‍ഷന്‍ നടപടി അന്വേഷിക്കാൻ ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി.സെനറ്റ് ഹാളിൽ നടന്ന പരിപാടി ഉൾപ്പെടെയുള്ള കാര്യങ്ങൾ സമിതി അന്വേഷിക്കും തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കൗൺസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. നാളെ കോടതിയിൽ സർവകലാശാല താൽക്കാലിക വൈസ് ചാൻസലർക്ക് സിൻഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.

അതേസമയം, സസ്പെൻഷൻ നടപടികളെക്കുറിച്ച് ചർച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാതോമസ് പ്രതികരിച്ചു. സസ്പെൻഷൻ നടപടിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദ് ചെയ്തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങളാണ്.സസ്പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് വൈസ് ചാൻസിലർ പറഞ്ഞു.



Similar Posts