< Back
Kerala
വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ്
Kerala

വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ്

Web Desk
|
26 July 2025 4:26 PM IST

സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അം​ഗം ജി. മുരളീധരൻ പറഞ്ഞു

തിരുവനന്തപുരം: വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ്. സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അം​ഗം ജി. മുരളീധരൻ പറഞ്ഞു.

വിസിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജി. മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്നാണ് സിൻഡിക്കേറ്റ് യോഗം ചേരേണ്ട അവസാന ദിവസം. ഇതുവരെയും യോഗം ചേർന്നിട്ടില്ല. രണ്ടു മാസത്തിൽ ഒരിക്കൽ യോഗം വിളിക്കണം എന്നാണ് ചട്ടം. വിസി യോഗം വിളിച്ചില്ല. ഇത് ഗുരുതരമായ ഗുരുതരമായ ചട്ടലംഘനമാണ്. വിസി ക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുരളീധരൻ വ്യക്താക്കി.

സിൻഡിക്കേറ്റ് യോഗം ചേർന്നാൽ എല്ലാ പ്രശ്നങ്ങളും തീരും. വിസിയാണ് യൂണിവേഴ്സിറ്റിയുടെ എല്ലാമെന്ന രീതി ചിലർ പ്രചരിപ്പിക്കുന്നു. സർവ്വകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ചാണ് വിസി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts