< Back
Kerala
കേരള സർവകലാശാല യൂണിയൻ യുവജനോത്സവ  കിരീടം മാർ ഇവാനിയോസ് കോളേജിന്
Kerala

കേരള സർവകലാശാല യൂണിയൻ യുവജനോത്സവ കിരീടം മാർ ഇവാനിയോസ് കോളേജിന്

Web Desk
|
28 April 2022 7:47 AM IST

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന് രണ്ടാം സ്ഥാനം

തിരുവനന്തപുരം; കേരള സർവകലാശാല യൂണിയൻ യുവജനോത്സവ കിരീടം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിനാണ് രണ്ടാം സ്ഥാനം. യുവജനോത്സവത്തിന്റെ സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കൗമാര കലോത്സവത്തിന് തിരശീല വീഴുമ്പോൾ ആദ്യ നാല് സ്ഥാനങ്ങൾ തിരുവനന്തപുരത്തെ കോളേജുകൾ സ്വന്തമാക്കി. 190 പോയിന്റുമായാണ് മാർ ഇവാനിയോസ് ചാമ്പ്യൻമാരായത്.

രണ്ടാം സ്ഥാനം നേടിയ സ്വാതി തിരുനാൾ സംഗീത കോളേജ് 188 പോയിന്റ് നേടി. 2020ലെ യുവജനോത്സവത്തിലെ ചാമ്പ്യൻമാരായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജാണ് മൂന്നാമത്.

ചേർത്തല എസ്‌എൻ കോളേജിലെ എസ്‌ വിഷ്‌ണുവാണ് കലാപ്രതിഭ. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിലെ സോനാ സുനിൽ കലാതിലക പട്ടമണിഞ്ഞു. ട്രാൻസ്ജെൻഡര്‍ വിഭാ​ഗത്തിൽ സ്വാതി തിരുനാള്‍ സം​ഗീത കോളേജിലെ ജെ ഐവിൻ മാത്രമാണ് പങ്കെടുത്തത്. സമാപന സമ്മേളനത്തിന് ശേഷം കലാപരിപാടികൾ അരങ്ങേറി.

Similar Posts