< Back
Kerala
 ഉത്തരസൂചിക നൽകിയത് തിരക്ക് മൂലം; ചോദ്യപ്പേപ്പർ വിവാദത്തിൽ വീഴ്ച സമ്മതിച്ച് കേരള വിസി
Kerala

' ഉത്തരസൂചിക നൽകിയത് തിരക്ക് മൂലം'; ചോദ്യപ്പേപ്പർ വിവാദത്തിൽ വീഴ്ച സമ്മതിച്ച് കേരള വിസി

Web Desk
|
30 April 2022 9:09 AM IST

'ചോദ്യപേപ്പർ ആവർത്തിച്ചത് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വീഴ്ച'

കണ്ണൂർ: ചോദ്യപ്പേപ്പർ വിവാദത്തിൽ വീഴ്ച സമ്മതിച്ച് കേരള വിസി. ചോദ്യപ്പേപ്പറിനൊപ്പം ഉത്തരസൂചിക നൽകിയത് തിരക്ക് മൂലമെന്ന് ഗവർണർക്ക് വിശദീകരണം നൽകി. മന:പ്പൂർവമല്ലാത്ത പിഴവാണ് സംഭവിച്ചതെന്നും ചോദ്യപേപ്പർ ആവർത്തിച്ചത് ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വീഴ്ച മൂലമാണെന്നും വിശദീകരണത്തിൽ പറയുന്നു.

ബി.എസ്.സി പരീക്ഷക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയത്. ബി.എസ്.സി ഇലക്ട്രോണിക്ക്സ് നാലാം സെമസ്റ്റർ വിദ്യാർഥികൾക്കായി സിഗ്നൽ ആൻഡ് സിസ്റ്റംസ്‌ വിഷയത്തിൽ നടത്തിയ പ്രത്യേക പരീക്ഷക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയത്. മൂല്യനിര്‍ണയ സമയത്ത് അധ്യാപകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് സര്‍വകലാശാല ഉത്തരസൂചിക നല്‍കിയ കാര്യം മനസിലാകുന്നത്. ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷക്കാണ് പഴയ ചോദ്യപേപ്പർ തന്നെ ആവർത്തിച്ചത്. ഇതോടെ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു.

ചോദ്യപേപ്പർ വിവാദത്തിൽ കഴിഞ്ഞ ദിവസം കേരളാ വിസിയോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

Similar Posts