< Back
Kerala
Kerala
'വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമ; പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു': മോഹനൻ കുന്നുമ്മൽ
|13 March 2026 3:30 PM IST
തന്നെ ഖരാവോ ചെയ്ത തെമ്മാടികൾ അല്ല നാടിൻ്റെ കരുത്തെന്നും കേരള സർവകലാശാല വി.സി
തിരുവനന്തപുരം: വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വി.സി ഡോ. മോഹനൻ കുന്നുമ്മൽ. വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്നും ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നതായും ഡോ. മോഹനൻ കുന്നുമ്മൽ.
പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാം. ചില വിദ്യാർഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലരായ തന്നെ ഖരാവോ ചെയ്തത് നിങ്ങൾ ടിവിയിൽ കണ്ട് കാണും. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ.