< Back
Kerala
കേരള സർവകലാശാലയിലെ വി സി - സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്
Kerala

കേരള സർവകലാശാലയിലെ വി സി - സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്

Web Desk
|
19 July 2025 6:41 AM IST

ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇടപെട്ടത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വി സി - സിൻഡിക്കേറ്റ് അധികാര തർക്കം സമവായത്തിലേക്ക്. സർക്കാർ ഇടപെടലിനെ തുടർന്ന് സിൻഡിക്കേറ്റ് യോഗം വിളിക്കാമെന്ന് വി സി മോഹനന്‍ കുന്നുമ്മല്‍ ഉറപ്പു നൽകിയതോടെയാണ് പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നത്. സർവകലാശാല പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ ഇടപെട്ടത്.

നിലപാടിൽ മന്ത്രി അയഞ്ഞതോടെ ഔദ്യോഗിക വസതിയിൽ നേരിട്ടെത്തി മോഹനൻ കുന്നുമ്മൽ, ആർ ബിന്ദുവിനെ കണ്ടിരുന്നു. കേരള സർവകലാശാല വിഷയത്തിനപ്പുറം മറ്റ് സർവകലാശാലയിലെയും പ്രശ്നപരിഹാരത്തിനാണ് സർക്കാർ ശ്രമം. ഗവർണർ കേരളത്തിൽ തിരിച്ചെത്തിയാൽ മന്ത്രിമാർ രാജഭവനിൽ എത്തി പ്രതിസന്ധി പരിഹാരത്തിനുള്ള ചർച്ചകൾ നടത്തും.


Similar Posts