< Back
Kerala
കേരളം 29 കോടിക്ക് വാക്‌സിന്‍ വാങ്ങി; വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ചത്‌ 817 കോടി
Kerala

കേരളം 29 കോടിക്ക് വാക്‌സിന്‍ വാങ്ങി; വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ചത്‌ 817 കോടി

ubaid
|
15 Aug 2021 5:51 PM IST

കെ.ജെ മാക്സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്

സംസ്ഥാനത്ത് വാക്സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ ലഭിച്ചതായി സര്‍ക്കാര്‍. കെ.ജെ മാക്സി എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് മറുപടി നല്‍കിയത്. നിയമസഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നം ഇല്ലാത്ത ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ കമ്പനികളില്‍ നിന്ന് വാക്സിന്‍ സംഭരിച്ച വകയില്‍ 29.29 കോടി രൂപയാണ് ചെലവഴിച്ചത്. ജൂലൈ 30 വരെയുള്ള വിവരങ്ങള്‍ പ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്.

Related Tags :
Similar Posts