< Back
Kerala

Kerala
'അൻസിൽ തെറ്റ് ചെയ്തോ എന്നറിയില്ല, പരാതി നല്‍കിയത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍'; കേരള വി.സി
|21 Jun 2023 10:24 AM IST
'ആരെങ്കിലും തെറ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവരോട്, കേരളത്തിലെ ജയിലുകൾ തുറന്നുകിടക്കുന്നത് നിങ്ങള്‍ക്കായാണ് '
തിരുവനന്തപുരം: കെ.എസ്.യു നേതാവ് അൻസിൽ ജലീലിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിൽ കേരള സർവകലാശാല പരാതി നൽകിയിട്ടുണ്ടെന്ന് വി.സി മോഹൻ കുന്നുമ്മൽ. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. അൻസിൽ തെറ്റ് ചെയ്തോ എന്നറിയില്ലെന്നും വി.സി മോഹൻ കുന്നുമ്മൽ പറഞ്ഞു.
ആരെങ്കിലും തെറ്റ് ചെയ്യാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവരോട് പറയാനുള്ളത്, അവർക്കായി കേരളത്തിലെ ജയിലുകൾ തുറന്നുകിടക്കുന്നു എന്നുള്ളതാണ്. ഇക്കാര്യത്തില്‍ അതിശക്തമായ നടപടി എടുക്കും. ഇത് സർവകലാശാലയുടെ താക്കീതാണെന്നും വി.സി മോഹൻ കുന്നുമ്മൽ പറഞ്ഞു.
അതേസമയം, എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ എം.എസ്.എം കോളേജ് ഇന്ന് മറുപടി നൽകിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയാമെന്നും കേരള സര്‍വകലാശാല വി.സി പറഞ്ഞു.


