< Back
Kerala

Kerala
വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമെന്ന് കേരള വഖഫ് ബോർഡ്
|12 Aug 2024 2:19 PM IST
സർവേ നടപടികളും രജിസ്ട്രേഷൻ നടപടികളും കളക്ടറിൻ്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ചെയർമാൻ അഡ്വ.എം.കെ.സക്കീർ
കൊച്ചി:വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധമെന്ന് കേരള വഖഫ് ബോർഡ്. ഏറ്റവും കൂടുതൽ സ്വത്ത് വഖഫിനുണ്ടെന്നത് തെറ്റായ പ്രചാരണമെന്ന് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ. വാർത്താസമ്മേളനത്തിലാണിക്കാര്യം വ്യക്തമാക്കിയത്.
വഖഫ് ബോർഡിന്റെ സ്വത്തുക്കളെല്ലാം ദാനമായി ലഭിച്ചതാണ്. ബിൽ കൊണ്ടുവരുന്നതിനു മുമ്പ് കേന്ദ്രം കേരള വഖഫ് ബോർഡിൻ്റെ അഭിപ്രായം ചോദിച്ചിട്ടില്ല.സർവേ നടപടികളും രജിസ്ട്രേഷൻ നടപടികളും കളക്ടറിൻ്റെ അധികാരത്തിലേക്ക് മാറ്റുന്നത് പ്രതികൂലമായി ബാധിക്കുമെന്നും ചെയർമാൻ അഡ്വ.എം.കെ.സക്കീർ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിക്കെതിരെ സംസ്ഥാന വഖഫ് ബോർഡ് നേരത്തെരംഗത്തെത്തിയിരുന്നു. നിയമ ഭേദഗതി ഏകപക്ഷീയമായ നടപടിയാണെന്നും ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ബോർഡ് പ്രമേയം പാസാക്കിയിരുന്നു.