< Back
Kerala
കേരളത്തിന് സ്വന്തമായൊരു ഐപിഎൽ ടീം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരും; സംവിധായകൻ പ്രിയദർശൻ
Kerala

കേരളത്തിന് സ്വന്തമായൊരു ഐപിഎൽ ടീം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരും; സംവിധായകൻ പ്രിയദർശൻ

Web Desk
|
22 Aug 2025 8:18 AM IST

സിനിമയോടുള്ള തന്റെ കമ്പം എങ്ങനെയാണോ അതുപോലെ തന്നെയാണ് ക്രിക്കറ്റിനോടെന്നും മീഡിയവണിനോട് സംസാരിക്കവെ പ്രിയദർശൻ പറഞ്ഞു

തിരുവനന്തപുരം: കേരളത്തിന് സ്വന്തമായൊരു ഐപിഎൽ ടീം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സംവിധായകൻ പ്രിയദർശൻ. സമീപകാലത്ത് കേരള ക്രിക്കറ്റിൽ ഉണ്ടായ മാറ്റങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും പ്രിയദർശൻ പറഞ്ഞു.

സിനിമയോടുള്ള തന്റെ കമ്പം എങ്ങനെയാണോ അതുപോലെ തന്നെയാണ് ക്രിക്കറ്റിനോടെന്നും മീഡിയവണിനോട് സംസാരിക്കവെ പ്രിയദർശൻ പറഞ്ഞു. സിനിമയും ക്രിക്കറ്റുമാണ് തന്നെ ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.

Similar Posts