< Back
Kerala
ജോസിനും റോഷി അഗസ്റ്റിനും സദ്ബുദ്ധി നല്‍കണം:  കെ.എം മാണിയുടെ കബറിടത്തിൽ പുഷ്പാർച്ചനയും കൂട്ട പ്രാർത്ഥനയും
Kerala

'ജോസിനും റോഷി അഗസ്റ്റിനും സദ്ബുദ്ധി നല്‍കണം': കെ.എം മാണിയുടെ കബറിടത്തിൽ പുഷ്പാർച്ചനയും കൂട്ട പ്രാർത്ഥനയും

Web Desk
|
6 July 2021 8:52 PM IST

കെ.എം മാണി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടി രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡിഎഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നെന്ന് കേരളാ കോൺഗ്രസ്.

കെ.എം മാണി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടി രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽ.ഡി.എഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം.

കെ.എം മാണിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് അക്ഷേപിക്കാൻ ശ്രമിക്കുന്ന എൽ.ഡി.എഫും അതിനൊപ്പം നിൽക്കുന്ന ജോസ് കെ മാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് സദ്ബുദ്ധി കൊടുക്കണമെ എന്ന് പ്രാർത്ഥിച്ചും മാണിയുടെ കബറിടത്തിൽ അദ്ദേഹത്തോടൊപ്പം മരണം വരെ പ്രവർത്തിച്ചവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, മുൻസിപ്പൽ കൗൺസിലർ ജോസ് എടേട്ട്, അഡ്വ. ജോബി കുറ്റിക്കാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ ലിറ്റോ പാറേക്കാട്ടിൽ, നോയൽ ലൂക്ക്, സിബി നെല്ലൻകുഴിയിൽ, ഷിമ്മി ജോർജ്, മെൽബിൻ പറമുണ്ട, അനൂപ്‌ താന്നിക്കൽ, റോഷൻ ജോസ്, ടോം ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Similar Posts