< Back
Kerala

Kerala
സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
|9 Jun 2025 7:02 AM IST
52 ദിവസമാണ് ട്രോളിംഗ് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി 12 മണി മുതൽ നിലവിൽ വരും. 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സൗജന്യ റേഷൻ സർക്കാർ നൽകും. തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്ത് കടലിൽ പോകാം.
അതേസമയം, കണ്ടെയ്നർ കടലിൽ മറിഞ്ഞതിനുശേഷം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണെന്ന് തൊഴിലാളികൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ട്രോളിംഗ് നിരോധനം കൂടി വരുന്നത് ജീവിതസാഹചര്യം വലിയ ബുദ്ധിമുട്ടിൽ ആകുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.