< Back
Kerala
വൈകിട്ട് ഡ്യൂട്ടിക്കെത്തിയപ്പോള്‍ ജോലിയില്ല; പിരിച്ചുവിട്ടതറിയാതെ കോവിഡ് ബ്രിഗേഡ്  അംഗങ്ങള്‍
Kerala

വൈകിട്ട് ഡ്യൂട്ടിക്കെത്തിയപ്പോള്‍ ജോലിയില്ല; പിരിച്ചുവിട്ടതറിയാതെ കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍

Web Desk
|
7 Oct 2021 7:00 AM IST

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡിലൂടെ നിയമിതരായ താല്‍ക്കാലിക ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിടണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജിന് ലഭിച്ചത്

പിരിച്ചുവിട്ടത് അറിയാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍. വൈകിട്ട് ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് പലരും ജോലിയിൽ നിന്ന് പിരിച്ചുവിട്ട കാര്യം അറിയുന്നത്. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡിലൂടെ നിയമിതരായ താല്‍ക്കാലിക ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിടണമെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജിന് ലഭിച്ചത്. അതുപ്രകാരം കോവിഡ് ആശുപത്രിയിലെ 374 പേരെ പിരിച്ചു വിട്ടു. പക്ഷേ, പലരും രാത്രി ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് പിരിച്ചുവിട്ടവരില്‍ തങ്ങളുണ്ടെന്ന് അറിയുന്നത്.

വികാരനിര്‍ഭരമായാണ് പലരും പ്രതികരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി കോവിഡ് പോരാളികളായി മുന്‍നിരയിലുണ്ടാവരാണ് ഇവര്‍. പിരിച്ചുവിടല്‍ ആശുപത്രി പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്ന് കോവിഡ് ബ്രിഗേഡ് അംഗങ്ങള്‍‌ പറയുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലുള്ള 850 പേരെയാണ് ഇന്നലെ പിരിച്ചുവിട്ടത്.



Similar Posts