< Back
Kerala

Kerala
കെ.ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം
|1 Nov 2025 11:13 AM IST
സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്‌കാരം
തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്‌കാരം കവി കെ.ജി ശങ്കരപ്പിള്ളയ്ക്ക്. സാസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷക്കും സാഹിത്യത്തിനും സമഗ്ര സംഭാവന നൽകിയ എഴുത്തുകാർക്ക് വേണ്ടി സർക്കാർ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
ആവിഷ്‌കാരത്തിന്റെ ഭിന്നവഴികളിലൂടെ കെ.ജി ശങ്കരപ്പിള്ളയുടെ കവിത കഴിഞ്ഞ അരനൂറ്റാണ്ടായി ശക്തമായ സാന്നിധ്യമാണെന്നും മലയാളികൾക്ക് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് അദ്ദേഹത്തിന്റേതെന്നും മന്ത്രി പറഞ്ഞു.