< Back
Kerala

Kerala
വിവിധ വിഷയങ്ങളുന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്
|22 Sept 2025 7:24 AM IST
രണ്ടു ദിവസം കരിദിനം ആചരിക്കും.
തിരുവനന്തപുരം: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. ഇന്നും നാളെയുമാണ് പ്രതിഷേധിക്കുക. രണ്ടു ദിവസം കരിദിനം ആചരിക്കും.
മെഡിക്കൽ കോളജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ചും നടത്തും. പുതിയ മെഡിക്കൽ കോളജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎയുടെ പരാതി.
മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന് താത്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.