< Back
Kerala

Kerala
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
|8 Jan 2026 4:22 PM IST
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലാത്ത പക്ഷം സമരം കടുപ്പിക്കാനാണ് കെജെഎംസിടിഎയുടെ നീക്കം
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കെജിഎംസിടിഎ ജനുവരി 13 മുതല്‍ പ്രതിഷേധം നടത്തും. ജനുവരി 19 ന് സെക്രട്ടറിയേറ്റ് ധര്‍ണ സംഘടിപ്പിക്കും. അടിയന്തര ചികിത്സ ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്‌കരിക്കുമെന്ന് സംഘടന അറിയിച്ചു.
ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡിഎ കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. താല്‍ക്കാലിക- കൂട്ടസ്ഥലംമാറ്റങ്ങള്‍ ഒഴിവാക്കുക, ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയില്ലാത്ത പക്ഷം സമരം കടുപ്പിക്കാനാണ് കെജെഎംസിടിഎയുടെ നീക്കം.