< Back
Kerala

Kerala
'ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം': പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ
|13 Sept 2022 3:52 PM IST
ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം കുറച്ചതാണ് പ്രതിഷേധത്തിന് കാരണം
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എയുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ ഡോക്ടർമാർ ധർണ നടത്തുകയാണ്. ജില്ലാ ആസ്ഥാനങ്ങളിലും ഡോക്ടർമാർ പ്രതിഷേധിക്കുന്നുണ്ട്.
നാല് മണി വരെയാണ് ധർണ. ശമ്പള പരിഷ്‌കരണത്തിൽ ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം കുറച്ചതാണ് പ്രതിഷേധത്തിന് കാരണം. ഇത് സംബന്ധിച്ച് നേരത്തെയും സെക്രട്ടറിയേറ്റ് ധർണ ഉൾപ്പടെയുള്ളവ കെജിഎംഒ നടത്തിയതാണ്. സർക്കാരുമായി ജനുവരി മാസത്തിൽ നടത്തിയ ചർച്ചയിൽ നൽകിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കെജിഎംഒയുടെ ആരോപണം.