< Back
Kerala

Kerala
കെ.ജി.എം.ഒ.എ 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും
|8 Jan 2022 5:47 PM IST
ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം
കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഈ മാസം 18 ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എന്‍ സുരേഷ് അറിയിച്ചു. കോവിഡ് ചികില്‍സയെ ബാധിക്കാതെയായിരിക്കും സമരം.
സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കണമെന്നാണ് ആവശ്യം. ആരോഗ്യ രംഗത്ത് ജീവന്‍ പണയം വെച്ച് പണിയെടുത്ത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ശമ്പള പരിഷ്‌കാരവുമായി ബന്ധപ്പട്ട് കെ.ജി.എം.ഒ.എ സമരം ചെയ്ത് വരികയായിരുന്നു.
ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുക്കണമെന്നാണ് അസോസിയേഷന്റെ ആവശ്യം.