< Back
Kerala
ആലപ്പുഴ ഇരട്ട കൊലപാതകം ദൗർഭാഗ്യകരം; സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണം: ഖലീൽ ബുഖാരി തങ്ങൾ
Kerala

ആലപ്പുഴ ഇരട്ട കൊലപാതകം ദൗർഭാഗ്യകരം; സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണം: ഖലീൽ ബുഖാരി തങ്ങൾ

Web Desk
|
19 Dec 2021 11:41 AM IST

മനുഷ്യത്വഹീനവും മനസാക്ഷിയുമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരാളുടെയും പിന്തുണ ഉണ്ടാവരുത്

മലപ്പുറം: ഇന്നും ഇന്നലെയുമായി ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ തീർത്തും ദൗർഭാഗ്യകരവും അപലപനീയവുമാണെന്നും രാഷ്ട്രീയ- മത വ്യത്യാസങ്ങൾ മനുഷ്യന്റെ ജീവന് ഭീഷണിയാവരുതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ.

മനുഷ്യത്വഹീനവും മനസാക്ഷിയുമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരാളുടെയും പിന്തുണ ഉണ്ടാവരുത്. പഴുതടച്ച അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. സാമൂഹിക മാധ്യമങ്ങളിലും മറ്റും അക്രമത്തിന് പിന്തുണ നൽകുന്നതോ പ്രോത്സാഹനം നൽകുന്നതോ ആയ ഇടപെടലുകൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. സമാധാനം പുന:സ്ഥാപിക്കാനുള്ള സർക്കാരിന്റെയും പൊലീസിന്റെയും ശ്രമങ്ങൾക്ക് സർവ പിന്തുണയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Tags :
Similar Posts