< Back
Kerala
താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ പിടിയിൽ
Kerala

താമരശ്ശേരിയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ പിടിയിൽ

Web Desk
|
25 Oct 2022 10:12 AM IST

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്

കോഴിക്കോട്: താമരശ്ശേരിയിൽ വ്യാപാരിയെ തട്ടികൊണ്ടുപോയ സംഘത്തിലെ ഒരാൾ കസ്റ്റഡിയിൽ. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട മലപ്പുറം സ്വദേശി പിടിയിലായത്.

വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് അന്വേഷണ സംഘം പിടിക്കൂടിയത്.ഇയാൾ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

താമരശ്ശേരി അവേലം സ്വദേശി അഷ്‌റഫിനെ ശനിയാഴ്ച രാത്രി 9.45 ന് ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സുമോയിലും കാറിലുമായി എത്തിയ സംഘമായിരുന്നു അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.

വ്യാപാരിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഉപയോ​ഗിച്ച വാഹനം കഴിഞ്ഞദിവസങ്ങളിലായ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് രജിസ്ട്രേഷനിലുളള വാഹനമാണ് ആദ്യം മുക്കത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിന്നീട് തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച രണ്ടാമത്തെ വാഹനം ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. മലപ്പുറം രജിസ്ട്രേഷനിലുളള കാർ കൊണ്ടോട്ടിയിൽ നിന്നാണ് പിടികൂടിയത്. വാഹനങ്ങൾ വാടകയ്ക്ക് നൽകിയതെന്നാണ് ഉടമകളുടെ മൊഴി.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരുകയായിരുന്ന അഷ്റഫിന്റെ സ്കൂട്ടറിനു കുറുകെ കാറിലെത്തിയ സംഘം വാഹനം നിർത്തുകയും ബലമായി കാറിൽ കയറ്റികൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.



Similar Posts