< Back
Kerala
താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി
Kerala

താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി

Web Desk
|
26 Oct 2022 6:25 AM IST

സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

കോഴിക്കോട്: താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസി അഷ്‌റഫ് തിരികെ എത്തി. തട്ടിക്കൊക്കൊണ്ടുപോയ സംഘം കൊല്ലത്ത് ഉപേക്ഷിച്ചതിനെ തുടർന്നാണ് അഷ്‌റഫ് ബസ് മുഖേന തിരികെ എത്തിയത്. സംഭവത്തിൽ 3 പേരെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് ഊർജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് തിരികെ എത്തിയത്. തട്ടിക്കൊണ്ട പോയ സംഘം കൊല്ലത്ത് നിന്ന് അഷ്‌റഫിനെ ബസ് കയറ്റി വിടുകയായിരുന്നു.

അഷ്‌റഫിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഭാര്യ സഹോദരൻ ലിജീഷുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിന്നെ കരിപ്പൂർ സ്വർണ ക്കവർച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധമുള്ള സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.

തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങൾ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിന്നെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിതിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണ കവർച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാൻ മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.


Similar Posts