< Back
Kerala
ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; നൂറനാട് സ്വദേശി പ്രണവ് അറസ്റ്റിൽ
Kerala

ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; നൂറനാട് സ്വദേശി പ്രണവ് അറസ്റ്റിൽ

Web Desk
|
26 Jan 2023 6:51 PM IST

യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തത്

ആലപ്പുഴ: ഭിന്നശേഷിക്കാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. നൂറനാട് സ്വദേശി പ്രണവിനെയാണ് പിടികൂടിയത്. നൂറനാട് സിഐ ശ്രിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത. ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യുവതി വീട്ടിലേക്ക് പോകുന്ന സമയത്താണ് പ്രതി തട്ടിക്കൊണ്ടുപോയി വീട്ടിലെത്തിച്ച് ബലാത്സംഘം ചെയ്തത്. യുവതിയുടെ മൊബൈലും പാത്രങ്ങളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്. യുവതിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. അവശയായ യുവതിയെ നാട്ടുകാരും ബന്ധുക്കളും മവേലിക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുല

പൊലീസ് പ്രതിക്കായി വിശദമായ പരിശോധന നടത്തിയെങ്കിലും പ്രണവിനെ കണ്ടെത്താനായിരുന്നില്ല. കൂടുതൽ പൊലീസ് സ്‌റ്റേഷനുകളിൽ വിവരമറിയിക്കുകയും വ്യാപകമായി തിരച്ചിൽ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് പ്രണവിനെ പിടികൂടിയത്. പ്രണവ് ലഹരിക്കടിമയാണെന്നും കൃത്യം നടക്കുമ്പോൾ അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്നും പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അമിത ലഹരി ഉപയോഗവും ഉപദ്രവും കാരണം വീട്ടുകാർ മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയാണ്.

Similar Posts