< Back
Kerala
യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും
Kerala

യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം: അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും

Web Desk
|
1 Aug 2022 6:52 AM IST

കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും

കോഴിക്കോട്: പന്തിരിക്കരയിൽ സ്വർണ്ണക്കടത്തു സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ അന്വേഷണം ക്വട്ടേഷൻ സംഘങ്ങളിലേക്കും. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിനിയിൽ നിന്നും ചില നിർണ്ണായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോന്നി സ്വദേശിയായ യുവതിയുടെ വിദേശത്തുള്ള ഭർത്താവാണുതട്ടിക്കൊണ്ടു പോയ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ദുബായിൽ നിന്ന് കഴിഞ്ഞ മേയിലാണ് ഇർഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടിൽ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്‍റെ ഫോണിലേക്ക് വാട്സ്ആപ് വഴി ഭീഷണി സന്ദേശം എത്തി. ഇർഷാദിനെ കെട്ടിയിട്ട ഫോട്ടോയും സംഘം അയച്ചുകൊടുത്തു. ദുബായിൽ നിന്ന് വന്ന ഇർഷാദിന്‍റെ കയ്യിൽ കൊടുത്തു വിട്ട സ്വർണം കൈമാറിയില്ലെന്ന് കാട്ടി ചിലർ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

ഇർഷാദിനെ ഇത് വരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും.

Similar Posts