< Back
Kerala
Kidnapping incident in Kasaragod; Medical report that she was a victim of sexual violence,latest malayalam news,
Kerala

കാസർകോട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

Web Desk
|
15 May 2024 4:40 PM IST

‌സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

കാസർകോട്: കാസർകോട് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. പെൺകുട്ടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായി നേരത്തേ പൊലീസ് പറഞ്ഞിരുന്നു.

‌സംഭവത്തിൽ മൂന്ന് പേരേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ളത് പ്രദേശവാസികളായ ലഹരി മാഫിയാ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. . സിസിടിവി ദ‍ൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.

കാസർകോട് പടന്നക്കാട് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts