< Back
Kerala
കിഫ്ബി റോഡുകളില്‍ ടോള്‍ അല്ല പകരം യൂസർ ഫീ
Kerala

കിഫ്ബി റോഡുകളില്‍ ടോള്‍ അല്ല പകരം 'യൂസർ ഫീ'

Web Desk
|
4 Feb 2025 6:55 PM IST

നിയമത്തിന്റെ കരട് ഉടന്‍ തയ്യാറാവും. നിശ്ചിത ദൂരത്തിന് ശേഷമാകും 'യൂസര്‍ ഫീ' ഏര്‍പ്പെടുത്തുക

തിരുവനന്തപുരം : കിഫ്ബ് വഴി നിർമ്മിച്ച സംവിധാനങ്ങൾ വഴി പണം കണ്ടെത്താനുള്ള നീക്കങ്ങളുണ്ടായി സർക്കാർ മുന്നോട്ട്. സാധാരണ ടോള്‍ പിരിക്കുന്ന രീതികള്‍ ഒഴിവാക്കി 'യുസര്‍ ഫീ' എന്ന പേരില്‍ പണം ഈടാക്കാനാണ് ആലോചന. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടു വന്നേക്കും.

ടോള്‍ എന്ന വാക്ക് പോലും നിയമത്തില്‍ ഉപയോഗിക്കില്ല. പകരം 'യൂസര്‍ ഫീ' എന്ന പേരിലാവും പണം ഈടാക്കുക. ടോള്‍ ഗേറ്റുകളും ഉണ്ടാവില്ല. കിഫ്ബി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡുകള്‍ക്കും 'യുസര്‍ ഫീ' ബാധകമാവും. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റ് വരുന്ന റോഡുകളില്‍ മാത്രമാവും പിരിവ്. ആദ്യ 15 കിലോ മീറ്ററില്‍ പണം ഈടാക്കില്ല. ഇതിന് ശേഷം വരുന്ന ദൂരം കണക്കാക്കിയാവും ഫീ ഏര്‍പ്പെടുത്തുക. ഇതിലൂടെ തദ്ദേശ വാസികളുടെ എതിര്‍പ്പ് മറികടക്കാമെന്നാണ് കണക്ക് കൂട്ടല്‍.

കെല്‍ട്രോണിന്‍റെ സഹായത്തോടെ നടത്തുന്ന സാധ്യത പഠനത്തിലൂടെ ഫീസ് പിരിക്കാനുള്ള മാര്‍ഗം ആസൂത്രണം ചെയ്യുമെന്നാണ് വിവരം. കിഫ്ബിയുടെ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന കരട് താമസിയാതെ മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയിലേക്ക് എത്തും. ബജറ്റ് സമ്മേളനത്തില്‍ തന്നെ ബില്‍ കൊണ്ടു വരാനും ആലോചനയുണ്ട്.

Related Tags :
Similar Posts