< Back
Kerala

Kerala
കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കും; തീരുമാനത്തിലുറച്ച് എൽഡിഎഫ്
|21 Feb 2025 10:33 AM IST
വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണമെന്ന് എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു
തിരുവനന്തപുരം: കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എൽഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സർക്കാരിനോട് എൽഡിഎഫ് ആവശ്യപ്പെട്ടു. എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിന്റെ പകർപ്പ് മീഡിയ വണ്ണിന് ലഭിച്ചു.
ജനങ്ങൾക്ക് ദോഷം ഉണ്ടാകാത്ത രീതിയിൽ കിഫ്ബി പദ്ധതികളിൽ നിന്ന് വരുമാനം ഉണ്ടാക്കണം. വൻകിട പദ്ധതികൾ വഴി പണം കണ്ടെത്തണം. കിഫ്ബിയെ സംരക്ഷിക്കാൻ നടപടികൾ വേണം. എലപ്പുള്ളിയിലെ ബ്രുവറി പ്രദേശത്തെ ജലത്തിന്റെ വിനിയോഗത്തെയും കൃഷിയെയും ബാധിക്കരുത് തുടങ്ങിയ കാര്യങ്ങളാണ് എൽഡിഎഫ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.